അ​യേൺ ഗു​ളി​ക​ വി​ത​ര​ണം ചെ​യ്തു
Friday, September 27, 2024 8:15 AM IST
ചെ​റു​പു​ഴ: ചെ​റു​പു​ഴ ജെ​എം യു​പി സ്കൂ​ളി​ൽ കു​ട്ടി​ക​ൾ​ക്കാ​യി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും അ​യേൺ ഗു​ളി​ക​ വി​ത​ര​ണവും നടത്തി. അ​നീ​മി​യ എ​ന്ന അ​വ​സ്ഥ​യി​ൽ നി​ന്നു കു​ട്ടി​ക​ളെ ര​ക്ഷി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടു​കൂ​ടി ചെ​റു​പു​ഴ ജെ​എം യു​പി സ്കൂ​ൾ ഹെ​ൽ​ത്ത് ക്ല​ബി​ന്‍റെ​യും പു​ളി​ങ്ങോം എ​ഫ്എ​ച്ച്സി യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണു പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. സ്കൂ​ൾ മു​റ്റ​ത്ത് വൃ​ക്ഷ​ത്തൈ ന​ടു​ക​യും ചെ​യ്തു.

അ​നീ​മി​യ ടെ​സ്റ്റ് സം​ഘ​ടി​പ്പി​ക്കു​ക​യും കു​ട്ടി​ക​ൾ​ക്കാ​യി എ​ച്ച്ബി സ്ക്രീ​നിം​ഗ് ന​ട​ത്തു​ക​യും ചെ​യ്തു. സ്കൂ​ൾ മു​ഖ്യാ​ധ്യാ​പ​ക​ൻ പി.​എ​ൻ. ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ആ​രോ​ഗ്യ​വ​കു​പ്പ് ജെ​പി​എ​ച്ച്എ​ൻ സൈ​റ ടി. ​മു​ഹ​മ്മ​ദ് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ർ​ബി​എ​സ്കെ ന​ഴ്സ് സി.​എ​ൻ. സി​ജി​മോ​ൾ, എം​എ​ൽ​എ​സ്പി കെ. ​ക​വി​ത എ​ന്നി​വ​ർ ഹെ​ൽ​ത്ത് ക്ല​ബ് ക​ൺ​വീ​ന​ർ ഫ്ലോ​ജ​സ് ജോ​ണി, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി വി.​വി. അ​ജ​യ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.