കൊളക്കാട്: മണത്തണ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെയും കൊളക്കാട് സാന്തോം ഹയർ സെക്കൻഡറി സ്കൂളിലെയും എസ്പിസി കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടത്തി. രണ്ട് സ്കൂളുകളുടെയും സംയുക്താഭിമുഖ്യത്തിൽ സ്റ്റുഡന്റ്സ് പോലീസ് കാഡറ്റ് പ്രോജക്ട് പാസിംഗ് ഔട്ട് പരേഡ് ഒരേ ഗ്രൗണ്ടിലാണു നടത്തിയത്.
രണ്ട് സ്കൂളുകളിലെയും 2022-24 ബാച്ചിലെ കുട്ടികളുടെ പാസിംഗ് ഔട്ട് പരേഡാണ് കൊളക്കാട് സാന്തോം ഹയർ സെക്കൻഡറി സ്കൂളിൽ നടത്തിയത്. സണ്ണി ജോസഫ് എംഎൽഎ പാസിംഗ് ഔട്ട് പരേഡിൽ സല്യൂട്ട് സ്വീകരിച്ചു. കേളകം പോലീസ് സ്റ്റേഷൻ ഇൻ ചാർജ് ഇൻസ്പെക്ടർ ഓഫ് പോലീസ് എ.വി. ദിനേശൻ, കണ്ണൂർ റൂറൽ എഡിഎൻ ഒ.കെ. പ്രസാദ്, കൊളക്കാട് സാന്തോം ഹയർ സെക്കൻഡറി സ്കൂൾ മുഖ്യാധ്യാപകൻ എൻ.വി. മാത്യു, മണത്തണ ഗവ. ഹയർ സെക്കൻഡറി സ്കൂൾ മുഖ്യാധ്യാപകൻ ഇൻ ചാർജ് പി.ജെ. ജോസ്കുട്ടി, പ്രേജക്റ്റ് അസിസ്റ്റന്റ് ഓഫീസർ സി.എൻ. ജയദേവൻ തുടങ്ങി നിരവധി പേർ പാസിംഗ് ഔട്ട് പരേഡിൽ പങ്കാളികളായി.