മ​ല​യോ​ര ഹൈ​വേ​യി​ൽ കു​ണ്ടും കു​ഴി​യും
Friday, September 27, 2024 8:15 AM IST
പ​യ്യാ​വൂ​ർ: മ​ല​യോ​ര ഹൈ​വേ​യി​ൽ പ​ല​യി​ട​ത്തും റോ​ഡ് കു​ണ്ടും കു​ഴി​യു​മാ​യി. പ​യ്യാ​വൂ​ർ ടൗ​ണി​ൽ പൊ​ന്നും​പ​റ​മ്പ് മു​ത​ൽ ശ്രീ​ക​ണ്ഠ​പു​രം റോ​ഡ് ക​വ​ല വ​രെ പാ​ത ത​ക​ർ​ന്നു കി​ട​ക്കു​ക​യാ​ണ്. ചെ​റു​പു​ഴ മു​ത​ൽ വ​ള്ളി​ത്തോ​ട് വ​രെ​യു​ള്ള മ​ല​യോ​ര​ഹൈ​വേ​യി​ൽ ഈ ​ഭാ​ഗ​ത്ത് ഇ​നി​യും മെ​ക്കാ​ഡം ട‌ാ​റിം​ഗ് പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല.

മ​ഴ പെ​യ്താ​ൽ പൊ​ന്നും​പ​റ​മ്പ് റോ​ഡ് മു​ത​ൽ ബ​സ് സ്റ്റാ​ൻ​ഡ് വ​രെ ചെ​ളി​ക്കു​ള​മാ​ണ്. പെ​ട്രോ​ൾ പ​മ്പി​ന് മു​ൻ​വ​ശ​ത്തും വാ​തി​ൽ​മ​ട റോ​ഡ് ജം​ഗ്ഷ​നി​ലും റോ​ഡ് ത​ക​ർ​ന്നി​ട്ടു​ണ്ട്. ഓ​വു​ചാ​ലു​ക​ളി​ല്ലാ​ത്ത​ത് കാ​ര​ണം മ​ഴ​പെ​യ്യു​ന്പോ​ൾ വെ​ള്ളം​റോ​ഡി​ലൂ​ടെ ഒ​ഴു​കു​ന്ന​തും വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ടു​ന്ന​തും കാ​ൽ​ന​ട​യാ​ത്ര​ക​രെ​യും ദു​രി​ത​ത്തി​ലാ​ക്കു​ന്നു​ണ്ട്.