ആ​ശ​യ രൂ​പീ​ക​ര​ണ ശി​ല്പ​ശാ​ല ന​ട​ത്തി
Sunday, September 29, 2024 1:43 AM IST
ചെ​മ്പേ​രി: സ​മ​ഗ്ര ശി​ക്ഷ കേ​ര​ളം ഇ​രി​ക്കൂ​ർ ബി​ആ​ർ​സി​യു​ടെ​യും കു​സാ​റ്റി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ "സ്ട്രീം ​ഇ​ക്കോ സി​സ്റ്റം' പ്രോ​ജ​ക്ടു​ക​ളു​ടെ ബി​ആ​ർ​സി ​ത​ല അ​വ​ത​ര​ണ​വും ആ​ശ​യ​രൂ​പീ​ക​ര​ണ ശി​ല്പ​ശാ​ല​യും ന​ട​ത്തി. കു​ടി​യാ​ന്മ​ല ഫാ​ത്തി​മ യു​പി സ്കൂ​ളി​ൽ ഏ​രു​വേ​ശി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി ഷൈ​ബി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​രി​ക്കൂ​ർ ബ്ലോ​ക്ക് പ്രോ​ജ​ക്ട് കോ-ഓ​ർ​ഡി​നേ​റ്റ​ർ ടി.​വി.​ഒ.​ സു​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ​മ​ഗ്രശി​ക്ഷ കേ​ര​ളം ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​ർ ഡോ.​ പി.​കെ.​ സ​ബി​ത് പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​ പോ​ൾ വ​ള്ളോ​പ്പി​ള്ളി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. റി​ട്ട. ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ് പി.​ രാ​ധാ​കൃ​ഷ്ണ​ൻ ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ളും പോ​ഷ​കാ​ഹാ​ര​ങ്ങ​ളും എ​ന്ന വി​ഷ​യ​ത്തി​ൽ ക്ലാ​സ് ന​യി​ച്ചു. എം.​കെ.​ ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ ഗ​വേ​ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ തു​ട​ർ​പ്ര​ക്രി​യ വി​ശ​ദീ​ക​രി​ച്ചു. മു​ഖ്യാ​ധ്യാ​പി​ക ഇ.​ജെ. ലൈ​ല, സി​ആ​ർ​സി കോ-ഓ​ർ​ഡി​നേ​റ്റ​ർ ബി.​പി.​ വി​പി​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. 

ഇ​രി​ക്കൂ​ർ ഉ​പ​ജി​ല്ല​യി​ൽ നി​ന്ന് മൂ​ന്ന് പ്രോ​ജ​ക്ടു​ക​ളാ​ണ് സ്ട്രീം ​ഇ​ക്കോ സി​സ്റ്റ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. വി​ദ്യാ​ർ​ഥി​ക​ളി​ൽ ഗ​വേ​ഷ​ണ താ​ത്പ​ര്യം വ​ള​ർ​ത്തു​ക എ​ന്ന​താ​ണ് സ്ട്രീം ​ഇ​ക്കോ സി​സ്റ്റം പ്രൊ​ജ​ക്ടു​ക​ളു​ടെ ല​ക്ഷ്യം.

ഇ​രി​ക്കൂ​ർ, മ​ല​പ്പ​ട്ടം പ​ഞ്ചാ​യ​ത്തു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന പു​ഴ​യോ​ര ടൂ​റി​സം സാ​ധ്യ​ത, ചെ​ങ്ങ​ളാ​യി, ശ്രീ​ക​ണ്ഠ​പു​രം പ്ര​ദേ​ശ​ത്തെ ക​ളി സ്ഥ​ല​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ കാ​യി​ക​ക്ഷ​മ​ത​യും, ഏ​രു​വേ​ശി​യി​ലെ മ​ല​യോ​ര പ്ര​ദേ​ശ​ത്തെ ഭ​ക്ഷ​ണ വൈ​വി​ധ്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ എ​ന്നീ പ്രോ​ജ​ക്ടു​ക​ളാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​ത്. സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​യും കൃ​ഷി​ഭ​വ​ന്‍റെ​യും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടു​കൂ​ടി​യാ​ണ് വി​വി​ധ പ്രോ​ജ​ക്ടു​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കു​ക. ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​യി​ൽ കു​ടി​യാ​ന്മ​ല ഫാ​ത്തി​മ യു​പി, നെ​ല്ലി​ക്കു​റ്റി ഗാ​ന്ധി മെ​മ്മോ​റി​യ​ൽ യു​പി എ​ന്നീ സ്കൂ​ളു​ക​ളി​ൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്.