ചെറുപുഴ: ഇമ നാടക വേദിയുടെ ആഭിമുഖ്യത്തിൽ ചെറുപുഴയിൽ സാമൂഹ്യ പ്രവർത്തകനും ഫോട്ടോഗ്രാഫറും നാടക നടനുമായിരുന്ന പ്രതീഷ് ചുണ്ടയെ അനുസ്മരിച്ച് യോഗം സംഘടിപ്പിച്ചു.
ഗ്രാമീണ വായനശാലാ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ഇമ നാടക വേദി പ്രസിഡന്റ് എ.എൻ. സുഗതൻ അധ്യക്ഷത വഹിച്ചു. ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടർ, കരുണാകരൻ പനങ്ങാടൻ, രാജേഷ് കരേള, ജീകുട്ടൻ പെരളം, ആർ. പലേരി, സന്തോഷ് കുമാർ ചെറുപുഴ, രാജു ചുണ്ട, എം.ആർ. രതീഷ്, ജയിംസ് ഇടപ്പള്ളി, മധു കരേള, കെ.ടി.എൻ. രാഘവൻ, വിജേഷ് കാരി, സുരേഷ് നമ്പ്യാർ, സജി ചുണ്ട, ദാമോദരൻ പെരളം എന്നിവർ പ്രസംഗിച്ചു.