വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍​ക്ക് യാ​ത്ര​യ​യ​പ്പ് ന​ല്കി
Friday, September 27, 2024 8:15 AM IST
എ​ടൂ​ര്‍: ജ​നോ​പ​കാ​ര​പ്ര​ദ​മാ​യ രീ​തി​യി​ൽ ആ​ത്മാ​ർ​ഥ​മാ​യി ജോ​ലി ചെ​യ്ത ആ​റ​ളം വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ എ.​എം. ജോ​ണി​ന് എ​ടൂ​ര്‍ പൗ​രാ​വ​ലി സ്‌​നേ​ഹോ​ഷ്മ​ള യാ​ത്ര​യ​യ​പ്പ് ന​ല്കി.

ച​ട​ങ്ങി​ൽ ആ​റ​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. രാ​ജേ​ഷ് ഉ​പ​ഹാ​രം കൈ​മാ​റി. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ​സി​മോ​ള്‍ വാ​ഴ​പ്പ​ള്ളി, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ ജോ​സ് അ​ന്ത്യാം​കു​ളം, ഇ.​സി. രാ​ജു, വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ സു​ലോ​ച​ന, സ്‌​പെ​ഷ​ല്‍ വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ പ്ര​കാ​ശ​ന്‍, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഇ.​പി. മേ​രി​ക്കു​ട്ടി, ഷീ​ബ ര​വി, ഷൈ​ന്‍ ബാ​ബു, വി​വി​ധ പ്ര​തി​നി​ധി​ക​ളാ​യ വി.​വി. ജോ​സ​ഫ് വേ​ങ്ങ​ത്താ​നം, വി​പി​ന്‍ തോ​മ​സ്, തോ​മ​സ് ത​യ്യി​ല്‍, മാ​ത്യൂ​സ് കൂ​ട്ടി​യാ​നി, സി​റി​യ​ക് പാ​റ​യി​ല്‍, ടി.​സി. മ​നോ​ജ്, കെ.​കെ. വി​നോ​ദ്, ഉ​ണ്ണി​കൃ​ഷ്ണ​ന്‍, പീ​റ്റ​ര്‍ കൊ​ച്ചു​ചെ​റു​നി​ലം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ആ​റ​ള​ത്ത് നി​ന്ന് അ​യ്യ​ന്‍​കു​ന്നി​ലേ​ക്കാ​ണ് സ്ഥ​ലം മാ​റ്റം. ആ​റ​ള​ത്ത് പു​തി​യ വി​ല്ലേ​ജ് ഓ​ഫീ​സ​റാ​യി സു​ലോ​ച​ന ചു​മ​ത​ല​യേ​റ്റു.