70 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണം വി​മാ​ന​ത്തി​ലെ ടോ​യ്‌​ലെ​റ്റി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ
Saturday, September 28, 2024 8:37 AM IST
മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ വി​മാ​ന​ത്തി​ലെ ടോ​യ്‌​ലെ​റ്റി​ൽ സ്വ​ർ​ണം ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. 70 ല​ക്ഷം രൂ​പ വ​രു​ന്ന 891 ഗ്രാം ​സ്വ​ർ​ണ​മാ​ണ് ക​ണ്ണൂ​ർ ഡി​ആ​ർ​ഐ സം​ഘം ക​ണ്ടെ​ടു​ത്ത​ത്. ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ അ​ബു​ദാ​ബി​യി​ൽ നി​ന്ന് ക​ണ്ണൂ​രി​ലെ​ത്തി​യ ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ലാ​ണ് സ്വ​ർ​ണം ഒ​ളി​പ്പി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.


യാ​ത്ര​ക്കാ​ർ ഇ​റ​ങ്ങി​യ ശേ​ഷം ന​ട​ത്തി​യ പ​രി​ശോ​ധ​ന യി​ലാ​ണ് സ്വ​ർ​ണം ക​ണ്ടെ​ത്തി​യ​ത്. പേ​സ്റ്റ് രൂ​പ​ത്തി​ലു​ള്ള സ്വ​ർ​ണം പ്ലാ​സ്റ്റി​ക് ക​വ​റി​ലാ​ക്കി​യ നി​ല​യി​ലാ​യി​രു​ന്നു. സ്വ​ർ​ണം പി​ന്നീ​ട് വേ​ർ​തി​രി​ച്ചെ​ടു​ത്തു. നീ​ണ്ട മാ​സ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് സ്വ​ർ​ണം പി​ടി​കൂ​ടു​ന്ന​ത്.