ചെറുപുഴ: മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എംഎൽഎ അന്തരിച്ച കോൺഗ്രസ് നേതാവ് കെ. കുഞ്ഞിക്കൃഷ്ണൻ നായരുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ അനുശോചനമറിയിച്ചു. കുഞ്ഞിക്കൃഷ്ണൻ നായരുടെ മക്കളായ കെ.കെ. വേണുഗോപാൽ, കെ.കെ. സുരേഷ് കുമാർ എന്നിവരും കുടുംബാംഗങ്ങളും ചേർന്ന് രമേശ് ചെന്നിത്തലയെ സ്വീകരിച്ചു.
കുഞ്ഞിക്കൃഷ്ണൻ നായരുടെ ഫോട്ടോയിൽ രമേശ് ചെന്നിത്തല പുഷ്പാർച്ചന നടത്തി. മുൻ കണ്ണൂർ മേയർ ടി.ഒ. മോഹനൻ, മഹിളാ കോൺഗ്രസ് നേതാവും കെപിസിസി അംഗവുമായ ശാന്തമ്മ ഫിലിപ്പ്, ഡിസിസി നിർവാഹക സമിതി അംഗം എ. ബാലകൃഷ്ണൻ, മണ്ഡലം പ്രസിഡന്റ് ടി.പി. ചന്ദ്രൻ, പാടിയോട്ടുചാൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കുട്ടിച്ചൻ തുണ്ടിയിൽ എന്നിവരും ഒപ്പമുണ്ടായിരുന്നു. കെ. കുഞ്ഞിക്കൃഷ്ണൻ നായരുമായി ദീർഘകാലത്തെ ബന്ധമാണ് തനിക്കുള്ളതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.