കെ​എ​സ്ആ​ർ​ടി​സി ഗ​വി യാ​ത്ര പു​ന​രാ​രം​ഭി​ച്ചു
Saturday, September 28, 2024 7:45 AM IST
ക​ണ്ണൂ​ർ: അ​ഞ്ചുമാ​സ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം ക​ണ്ണൂ​ർ കെ​എ​സ്ആ​ർ​ടി​സി ബ​ജ​റ്റ് ടൂ​റി​സം സെ​ല്ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗ​വി യാ​ത്ര പു​ന​രാ​രം​ഭി​ച്ചു. ഒക്‌ടോ​ബ​ർ നാ​ല്, 25 തീ​യ​തി​ക​ളി​ൽ പു​റ​പ്പെ​ടു​ന്ന യാ​ത്ര​യി​ൽ ര​ണ്ടാ​മ​ത്തെ ദി​വ​സം കു​മ​ളി, ക​മ്പം, രാ​മ​ക്ക​ൽ മേ​ട് എ​ന്നി​വ​യും സ​ന്ദ​ർ​ശി​ക്കു​ന്നു​ണ്ട്.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് പു​റ​പ്പെ​ട്ട് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ആ​റി​ന് ക​ണ്ണൂ​രി​ൽ തി​രി​ച്ചെ​ത്തു​ന്ന രീ​തി​യി​ലാ​ണ് പാ​ക്കേ​ജ്. ഭ​ക്ഷ​ണ​വും താ​മ​സ​വും എ​ൻ​ട്രി ഫീ​യും ഉ​ൾ​പ്പെ​ടെ ഒ​രാ​ൾ​ക്ക് 6090 രൂ​പ​യാ​ണ് ചാ​ർ​ജ്. ഫോ​ൺ: 80894 63675, 94970 07857.