ഇ-​ച​ലാൻ അ​ദാ​ല​ത്ത് ഇ​ന്നുകൂ​ടി; ആ​യി​ര​ത്തോ​ളം ച​ലാ​നു​ക​ൾ തീ​ർ​പ്പാ​ക്കി
Saturday, September 28, 2024 7:45 AM IST
ക​ണ്ണൂ​ർ: മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും ക​ണ്ണൂ​ർ സി​റ്റി പോ​ലീ​സും സം​യു​ക്ത​മാ​യി ക​ണ്ണൂ​ർ ആ​ർ​ടി ഓ​ഫീ​സ് ഹാ​ളി​ൽ ന​ട​ത്തു​ന്ന ഇ-ച​ലാ​ൻ അ​ദാ​ല​ത്ത് ഇ​ന്നും തു​ട​രും.

26ന് ​തു​ട​ങ്ങി​യ അ​ദാ​ല​ത്തി​ൽ ഇ​തു​വ​രെ ആ​യി​ര​ത്തോ​ളും ച​ലാ​നു​ക​ൾ തീ​ർ​പ്പാ​ക്കി. പ​ല കാ​ര​ണ​ങ്ങ​ളാ​ൽ ച​ലാ​ൻ അ​ട​യ്ക്കാ​ൻ ക​ഴി​യാ​തെ ബു​ദ്ധി​മു​ട്ടു​ന്ന​വ​ർ സൗ​ക​ര്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി.
അ​ദാ​ല​ത്തി​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ എ​ട്ടും പോ​ലീ​സി​ന്‍റെ അ​ഞ്ചും കൗ​ണ്ട​റു​ക​ൾ പ്ര​വ​ർ​ത്തി​ക്കുന്നു. ​രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം നാ​ലുവ​രെ എ​ടി​എം കാ​ർ​ഡ് വ​ഴി​യോ യു​പി​ഐ ആ​പ് വ​ഴി​യോ പ​ണം അ​ട​യ്ക്കാം.