കണ്ണൂർ വിമാനത്താവളത്തിന് "പോയിന്റ് ഓഫ് കോൾ'; അനിശ്ചിതകാല നിരാഹാര സത്യഗ്രഹം തുടങ്ങി
1453770
Tuesday, September 17, 2024 1:51 AM IST
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിന് ‘പോയിന്റ് ഓഫ് കോൾ' പദവി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ എയർപോർട്ട് ആക്ഷൻ കൗൺസിൽ ചെയർമാൻ രാജീവ് ജോസഫ് അനിശ്ചിതകാല നിരാഹാരസത്യഗ്രഹം ആരംഭിച്ചു. മട്ടന്നൂർ വായാന്തോട് ജംഗ്ഷനിൽ തിരുവോണ ദിനത്തിൽ ആരംഭിച്ച നിരാഹാരസത്യഗ്രഹം ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ ഉദ്ഘാടനം ചെയ്തു.
ഹോളി ട്രിനിറ്റി ദേവാലയ വികാരി ഫാ. രഞ്ജിത്തിത്തിന്റെ നേതൃത്വത്തിൽ പ്രത്യേക പ്രാർഥന നടത്തി. എംഎൽഎമാരായ കെ.കെ. ശൈലജ, കെ.പി. മോഹനൻ, മട്ടന്നൂർ മുനിസിപ്പൽ ചെയർമാൻ എൻ. ഷാജിത്ത്, കണ്ണൂർ കോർപറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷമീമ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, കീഴല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. മിനി, തിരൂർ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് ദേവാലയ വികാരി ഫാ. ജോൺ കൂവപ്പാറയിൽ, തിരുർ സെന്റ് ഫ്രാൻസിസ് അസീസി ദേവാലയ വികാരി ഫാ. സജി മെക്കാട്ടേൽ, കണ്ണൂർ എകെജി ആശുപത്രി പ്രസിഡന്റ് പി. പുരുഷോത്തമൻ. ഹമീദ് ചെങ്ങളായി, പി.കെ. കബീർ സലാല, റസാക്ക് മണക്കായി, എം.സി. കുഞ്ഞഹമ്മദ്, കെ.കെ. അബ്ദുള്ള ഹാജി ബ്ലാത്തൂർ,ബീവി, വാഹീദാ നാലാങ്കേരി വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ആക്ഷൻ കൗൺസിൽ നേതാക്കളായ അബ്ദുൾ അസീസ് പാലക്കി, മുരളി വാഴക്കോടൻ, അഞ്ചാംകുടി രാജേഷ്, എ.കെ.വി. നൂറുദ്ദീൻ, നാസർ പൊയ്ലാൻ, ടി. ഇബ്രാഹിം, പി.കെ. ഖദീജ, ഷംസു ചെട്ടിയാങ്കണ്ടി, റിയാസ്, മുഹമ്മദ് താജുദ്ദീൻ, എം.ഷഫീഖ്, കാദർ മണക്കായി, നാസർ എന്നിവർ പങ്കെടുത്തു.
ഇരിക്കൂർ സാംസ്കാരിക വേദിയുടെ നേതാക്കളും പ്രവർത്തകരും ജാഥയായി സമരപ്പന്തലിൽ എത്തി സത്യഗ്രഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. രാജീവ് ജോസഫിനെ പോലീസ് അറസ്റ്റ് ചെയ്തു നീക്കിയാൽ പ്രവാസികളും ജനങ്ങളും 'അനിശ്ചിതകാല റിലേ നിരാഹാര സത്യാഗ്രഹം നടത്തുമെന്ന് കണ്ണൂർ എയർപോർട്ട് ആക്ഷൻ കൗൺസിൽ ഗ്ലോബൽ കോ-ഓർഡിനേറ്റർ മുരളി വാഴക്കോടൻ അറിയിച്ചു.