ഗ്രന്ഥശാല ദിനം ആചരിച്ചു
1453767
Tuesday, September 17, 2024 1:51 AM IST
തേർത്തല്ലി: തേർത്തല്ലി അപ്പോളോ പബ്ലിക് ലൈബ്രറിയിൽ ഗ്രന്ഥശാല ദിനാചരണം നടത്തി. ലൈബ്രറിയിൽ അക്ഷര ദീപം തെളിച്ചു.
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംസ്ഥാന കമ്മറ്റി അംഗം കെ. രാമചന്ദ്രൻ അപ്പോളോ ലൈബ്രറിയെ കാറ്റലോഗ് ഡിജിറ്റലൈസേഷൻ പൂർത്തിയാക്കിയ ലൈബ്രറിയായി പ്രഖ്യാപിച്ചു.
വത്സമ്മ വാണിശേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജോസ് വട്ടമല ഉദ്ഘാടനം നിർവഹിച്ചു. രാജു ജോസഫ്, റെജി ജോസഫ് പുതിയാത്ത്, കുമാരൻ പോത്തേര, തോമസ് ഒഴുകയിൽ, ലിൻഡ സോണിയ എന്നിവർ പ്രസംഗിച്ചു.
ഏരുവേശി: യുവജന ക്ലബ് ആൻഡ് ഗ്രന്ഥാലയത്തിന്റെആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഗ്രന്ഥശാലാ ദിനാചരണ ചടങ്ങിൽ വായനശാല പ്രസിഡന്റ് എം. നാരായണൻ പതാക ഉയർത്തി. ഇ.പി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
എം. സന്തോഷ് കുമാർ പ്രസംഗിച്ചു. വൈകുന്നേരം വായനശാലയിൽ അക്ഷരദീപം തെളിച്ചു.