ഉപ്പേരി ചലഞ്ചുമായി എൻഎസ്എസ്
1453599
Sunday, September 15, 2024 6:36 AM IST
ഇരിട്ടി: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് എൻഎസ്എസ് സംസ്ഥാന സെൽ നിർമിച്ചു നൽകുന്ന വീടിന്റെ നിർമാണ ചെലവിലേക്ക് തുക സമാഹരിക്കുന്നതിനായി ഇരിട്ടി എംജി കോളജ് എഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ "ഉരുളിന് മറുപടി ഉപ്പേരി' എന്ന പേരിൽ ഉപ്പേരി ചലഞ്ച് സംഘടിപ്പിച്ചു.
കോളജിൽ എൻഎസ്എസ് വോളന്റിയർമാർ ചേർന്ന് വെളിച്ചെണ്ണയിൽ തയാറാക്കിയ ഉപ്പേരി ഇവർതന്നെ ഇന്നലെ ഇരിട്ടി നഗരത്തിലെ റോഡരികുകളിൽ വില്പന നടത്തി.
എംജി കോളജ് എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഇ. രജീഷിന്റെ നേതൃത്വത്തിൽ വോളന്റിയർമാരായ അനുദേവ്, സിദ്ധാർഥ്, ഫർഹാൻ, സ്നേഹ എന്നിവർ നേതൃത്വം നൽകി.