നഗരസഭയിലെ കൈവെട്ടിച്ചാൽ-വെല്ലിടം റോഡ് തകർന്നു
1444143
Monday, August 12, 2024 1:03 AM IST
മടമ്പം: ശ്രീകണ്ഠപുരം നഗരസഭയിലെ മടമ്പം കൈവെട്ടിച്ചാൽ-വെല്ലിടം റോഡ് തകർന്നു. ടാറിംഗിലെ ക്രമക്കേടാണ് റോഡ് തകരാൻ കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.
ശ്രീകണ്ഠപുരം നഗരസഭയിലെ മടമ്പം കൈവെട്ടിച്ചാലിൽ പഞ്ചായത്ത് ആയിരുന്ന കാലത്ത് ജനകീയ കൂട്ടായ്മയിൽ വർഷങ്ങൾക്ക് മുമ്പ് നിർമിച്ച റോഡാണ് പലയിടത്തും മെറ്റൽ ഇളകി തകർന്നിരിക്കുന്നത്. കൂടുതലും ചെറു വാഹനങ്ങൾ ആശ്രയിക്കുന്ന റോഡാണിത്.
വെല്ലിടം ഭാഗത്താണ് കൂടുതൽ ടാറിംഗ് തകർന്നിരിക്കുന്നത്. ഇരുചക്രവാഹനയാത്രയും ദുരിത പൂർണമാണ്. മഴയ്ക്ക് ശേഷം ടാറിംഗ് നടത്തണമെന്നാണ് പ്രദേശവാസികളുടെ അഭിപ്രായം.