ഇരിട്ടി: സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ചു ബിജെപി ദേശീയ തലത്തിൽ നടത്തുന്ന തിരംഗ യാത്രയുടെ ഭാഗമായി പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരംഗയാത്ര നടത്തി. ബിജെപി ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ് യുവമോർച്ച ജില്ലാ പ്രസിഡന്റ് അരുൺ ഭരതന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.
ഇരിട്ടി മണ്ഡലം പ്രസിഡന്റ് സത്യൻ കൊമേരി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എം.ആർ. സുരേഷ്, ഒബിസി മോർച്ച ജില്ലാ പ്രസിഡന്റ് വിജയൻ വട്ടിപ്രം, ന്യൂനപക്ഷ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി ജോസ് എ വൺ, കർഷക മോർച്ച ജില്ലാ പ്രസിഡന്റ് കൂടത്തിൽ ശ്രീകുമാർ, ബിജെപി ജില്ലാ കമ്മിറ്റി അംഗം രാംദാസ് എടക്കാനം, പേരാവൂർ മണ്ഡലം പ്രസിഡന്റ് പി.ജി. സന്തോഷ്, പ്രിജേഷ് അളോറ, സി. രജീഷ് എന്നിവർ പ്രസംഗിച്ചു.