കണ്ണൂർ: തോട്ടടയിലെ വാടക ക്വാർട്ടേഴ്സിലെ അലമാരയിൽ സൂക്ഷിച്ച ഒന്നരലക്ഷം മോഷണം പോയതായി പരാതി. തോട്ടടയിലെ ഗോവിന്ദന്റെ പാരതിയിൽ എടക്കാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇക്കഴിഞ്ഞ ഏപ്രിൽ ഏഴിന് ക്വട്ടേഴ്സിന്റെ അലമാരയിൽ സൂക്ഷിച്ച ഒരു ലക്ഷം രൂപയും അതേമാസം 24ന് 50,000 രൂപയും മോഷണം പോയെന്നാണ് പരാതിയിൽ പറയുന്നത്.
ഗോവിന്ദനും കുടുംബവും പുറത്തുപോയി തിരിച്ചെത്തിയപ്പോഴാണ് അലമരയിലെ പണം മോഷണം പോയതായി കാണുന്നത്.