കാട്ടുപന്നിക്കൂട്ടം കൃഷി നശിപ്പിച്ചു
1437915
Sunday, July 21, 2024 8:13 AM IST
അടയ്ക്കാത്തോട്: ശാന്തിഗിരിയിൽ കാട്ടുപന്നിക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. കാലായിൽ ടോം ജോസഫിന്റെ കാർഷിക വിളകളാണ് നശിപ്പിച്ചത്. ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. ടോം കൃഷി ചെയ്ത ഒരു ക്വിന്റൽ ഇഞ്ചി പൂർണമായും നശിപ്പിച്ചു. വളം ഇടാനിരിക്കെയാണ് കാട്ടുപന്നിക്കൂട്ടത്തിന്റെ അപ്രതീക്ഷിത ആക്രമണം.
ഇഞ്ചിക്ക് പുറമെ 50 ചുവട് കപ്പ, ചേന എന്നിവയും നശിപ്പിച്ചു. കപ്പയുടെ എല്ലാ ചുവുടകളും തിന്നു നശിപ്പിച്ച നിലയിലാണ്. കൂടാതെ കമുകുകളുടെ ചുവട് ഭാഗത്തെ മണ്ണ് കുത്തി മറിച്ചിട്ട നിലയിലാണ്. അടിയന്തരമായി അധികാരികൾ ഇടപെട്ട് കാട്ടുപന്നികളുടെ ശല്യം തടയാൻ നടപടി സ്വീകരിക്കണ മെന്നാണ് നാട്ടുകാരുടെ ആവിശ്യം.