ഭീഷണി: പരാതിപ്പെട്ടതിന് പിന്നാലെ യുവാക്കൾക്ക് മർദനം
1434955
Wednesday, July 10, 2024 8:28 AM IST
കൂത്തുപറമ്പ്: ഭീഷണിയുണ്ടെന്ന് പോലീസില്‍ പരാതിപ്പെട്ടതിനു പിന്നാലെ യുവാക്കള്‍ക്ക് മര്‍ദനമേറ്റു. കതിരൂർ പൊന്ന്യം വെസ്റ്റിലെ ഹരി നന്ദനത്തില്‍ ആദ്മ കിരണ്‍, സൂര്യോദയത്തില്‍ ആദര്‍ശ് എന്നിവർക്കാണ് മർദനമേറ്റത്. പൊന്ന്യം പുലരി വായനശാലക്കടുത്ത് തിങ്കളാഴ്ച അര്‍ധരാത്രിയായിരുന്നു സംഭവം. തങ്ങള്‍ക്ക് ഭീഷണിയുണ്ടെന്ന് കാണിച്ച് യുവാക്കള്‍ തിങ്കളാഴ്ച കതിരൂര്‍ പോലീസില്‍ പരാതിപ്പെട്ടിരുന്നു.
മരത്തടികൊണ്ടുള്ള ക്രൂരമായ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇരുവരും തലശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. പൂർവ വൈരാഗ്യം കാരണം സായൂജ് എന്നയാളാണ് മർദിച്ചതെന്ന് പരിക്കേറ്റവർ പറയുന്നു. കതിരൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.