സംരംഭകത്വ വികസന ക്ലാസ് നടത്തി
1434520
Tuesday, July 9, 2024 1:34 AM IST
ചെറുപുഴ: ചെറുപുഴയിൽ വ്യാപാരി വ്യവസായി സമിതി യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ സംരംഭകത്വ വികസന ക്ലാസ് സംഘടിപ്പിച്ചു. പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനും നിലവിലുള്ള വ്യാപാരം മെച്ചപ്പെടുത്തുന്നതിനും സർക്കാർ ആനുകൂല്യങ്ങളെക്കുറിച്ച് അറിവു നൽകുന്നതിനും ലക്ഷ്യമിട്ടാണു ക്ലാസ് നടത്തിയത്. കേരളാ സ്റ്റേറ്റ് വ്യാപാരി വ്യവസായി സമിതി യൂത്ത് വിംഗ് പ്രസിഡന്റ് ഒ. വിജേഷ് ഉദ്ഘാടനം ചെയ്തു. പ്രതീഷ് ചുണ്ട അധ്യക്ഷത വഹിച്ചു. എം.വി. ശശി, സുലേഖ വിജയൻ, കെ. സുഭാഷ്, ടി. ശ്രീജിത്ത് എന്നിവർ പ്രസംഗിച്ചു.
ലീഡ് ഡിസ്ട്രിക്ട് മാനേജർ കെ.എസ്. രഞ്ജിത്ത്, പയ്യന്നൂർ ബ്ലോക്ക് വ്യവസായ വികസന ഓഫീസർ ആർ.കെ. സ്മിത, കാനറാ ബാങ്ക് ചെറുപുഴ ബ്രാഞ്ച് മാനേജർ പി.വി. അശ്വനി എന്നിവർ മുഖ്യാതിഥികളായിരുന്നു.