ഇരിട്ടി: കച്ചേരികടവിൽ കാട്ടാന ശല്യം രൂക്ഷം. ഞായറാഴ്ച രാത്രി ചെറപ്പാട്ട് ബെന്നിയുടെ പുരയിടത്തിനു സമീപം എത്തിയ കാട്ടാന വാഴകൾ ഉൾപ്പെടെയുള്ള കൃഷി വ്യാപകമായി നശിപ്പിച്ചു.
അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പളിക്കുന്നേൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഐസക് ജോസഫ്, സിന്ധു ബെന്നി, മെംബർ എൽസമ്മ ജോസഫ് എന്നിവർ സംഭവ സ്ഥലം സന്ദർശിച്ചു. വനം വകുപ്പ് അധികൃതരും സ്ഥലം സന്ദർശിച്ചു.