കണ്ണൂർ: സ്കൂൾ ബസും ലോറിയും കൂട്ടിയിടിച്ച് രണ്ടു വിദ്യാർഥികൾക്കു പരിക്കേറ്റു. ഇന്നലെ രാവിലെ 8.30ഓടെ വളപട്ടണം വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ് കമ്പനിയുടെ കാന്റീനു സമീപമായിരുന്നു അപകടം.
ചൊവ്വ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളുമായി പോവുകയായിരുന്ന സ്കൂൾ ബസും മരം കയറ്റി വന്ന ലോറിയുമായാണ് കൂട്ടിയിട്ടിച്ചത്. അപകടത്തെ തുടർന്ന് ദേഹാസ്വാസ്ഥ്യമുണ്ടായ രണ്ട് സ്കൂൾ വിദ്യാർഥികളെ പാപ്പിനിശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ബസിന്റെ മുൻഭാഗം തകർന്നു.