ശ്യാമ പ്രസാദ് മുഖർജി വ്യവസായ മേഖലയ്ക്ക് അസ്ഥിവാരമിട്ട ഭരണ തന്ത്രജ്ഞൻ: പി. സത്യപ്രകാശ്
1431209
Monday, June 24, 2024 1:05 AM IST
ഇരിട്ടി: സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ആദ്യത്തെ ഉരുക്കു വ്യവസായ മന്ത്രിയായിരുന്ന ശ്യാമപ്രസാദ് മുഖർജി രാജ്യത്തിന്റെ വ്യവസായ മേഖലയ്ക്ക് അസ്ഥിവാരമിട്ട പ്രമുഖ ഭരണ തന്ത്രജ്ഞനായിരുന്നുവെന്ന് എന്ന് ബിജെപി സംസ്ഥാനസമിതി അംഗം പി. സത്യപ്രകാശ്.
ഇരിട്ടി മാരാർജി മന്ദിരത്തിൽ ബിജെപി മണ്ഡലം നേതൃയോഗവും ശ്യാമപ്രസാദ് മുഖർജി അനുസ്മരണ പരിപാടിയും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരന്നു അദ്ദേഹം.
ഇരിട്ടി മണ്ഡലം പ്രസിഡന്റ് സത്യൻ കൊമ്മേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം വി.വി. ചന്ദ്രൻ, ഒബിസി മോർച്ച ജില്ലാ പ്രസിഡന്റ് വിജയൻ വട്ടിപ്രം, സി. രജീഷ്, പ്രിജേഷ് അളോറ എന്നിവർ പ്രസംഗിച്ചു.