മരുതായിയിൽ പുലിയെ കണ്ടെന്ന് അഭ്യൂഹം; വനംവകുപ്പ് പരിശോധന നടത്തി
1424540
Friday, May 24, 2024 1:27 AM IST
മട്ടന്നൂർ: മരുതായി വേങ്ങച്ചേരിയിൽ പുലിയെ കണ്ടെന്ന അഭ്യൂഹത്തെ തുടർന്നു വനംവകുപ്പും മട്ടന്നൂർ പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി. ബുധനാഴ്ച സന്ധ്യയോടെയായിരുന്നു വേങ്ങച്ചേരി മേഖലയിൽ പുലിയെപ്പോലുള്ള ജീവിയെ കണ്ടത്. പരിക്കേറ്റ നിലയിൽ ഒരു കുറുക്കന്റെ ജഡം വ്യാഴാഴ്ച രാവിലെ സമീപത്തെ റോഡിൽ കണ്ടതോടെ ഇതിനെ പുലി കൊന്നതാണെന്ന സംശയം ബലപ്പെട്ടു.
തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ കാൽപ്പാടുകളൊന്നും കണ്ടെത്താനായില്ല. പുലിയെ പോലുള്ള മറ്റേതെങ്കിലും ജീവിയെ ആയിരിക്കാം കണ്ടതെന്ന് വനംവകുപ്പ് വ്യക്തമാക്കി.