ഇഎസ്ഐ പുതിയ പ്രഖ്യാപനം മലയോര ജനതയോടുള്ള വഞ്ചന: യുസിഎഫ്
1424099
Wednesday, May 22, 2024 1:48 AM IST
ഇരിട്ടി: കസ്തൂരി രംഗൻ റിപ്പോർട്ടിൽ മലയോര മേഖലയിലെ പ്രധാന പഞ്ചായത്തുകളായ കൊട്ടിയൂർ, ആറളം, ചെറുവാഞ്ചേരി, കണിച്ചാർ, കോളയാട്, കേളകം, വില്ലേജുകളെ പരിതസ്ഥിതി സംവേദന മേഖല (ഇഎസ്ഐ ) യുടെ പരിധിയിൽ ഉൾപെടുത്താനുള്ള നിർദേശം പ്രതിഷേധാർഹവും അപലപനീയവുമാണെന്ന് യുണൈറ്റഡ് ക്രിസ്ത്യൻ ഫ്രണ്ട് ഇന്ത്യ (യുസിഎഫ് ) ജില്ലാ കമ്മിറ്റി ചൂണ്ടിക്കാട്ടി. ജനവിരുദ്ധ നിർദേശങ്ങൾ പിൻവലിച്ച് ആശങ്ക അകറ്റണമെന്നും ഭാരവാഹികൾ പറഞ്ഞു.
വനം മാത്രം ഉൾപ്പെടുത്തി പരിസ്ഥിതി സംവേദന മേഖല നിശ്ചയിക്കണമെന്നാണ് സംസ്ഥാന സർക്കാർ നിയോഗിച്ച ഉമ്മൻ വി. ഉമ്മൻ കമ്മിറ്റി റിപ്പോർട്ടുകൾ. അതെല്ലാം തമസ്കരിച്ച് മലയോരത്തെ ജനവാസ മേഖലകളെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. വനവത്കരണം നടത്താൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥ രാഷ്ട്രീയ ഗൂഢ തന്ത്രങ്ങൾ പൊതുതെരഞ്ഞെടുപ്പിനുശേഷം മറനീക്കി വെളിയിൽ വന്നിരിക്കുകയാണ്.
ഇത് മലയോര ജനതയോടുള്ള വെല്ലുവിളിയാണെന്നും യു സിഎഫ് കുറ്റപ്പെടുത്തി. യോഗത്തിൽ ഷാജി തെക്കേമുറി, ജസ്റ്റിൻ ഇളയാനിക്കാട്. സജി കാക്കനാട് . പാസ്റ്റർ ജോൺ പോൾ. ജോസ് നെട്ടനാനി. ടി.ഡി. ദേവസ്യ ഉളിക്കൽ. ജയിംസ് നാടികുന്നേൽ പേരാവൂർ, ബിജു മണ്ഡപത്തിൽ, ജിമ്മി അയിത്തമറ്റം, ബെന്നി പണ്ടാരശേരിൽ, ഷാജി പിണങ്ങാട്ട്, കുര്യാക്കോസ് തേർമ എന്നിവർ പ്രസംഗിച്ചു.