ബിജെപിയായി മാറാവുന്നവരെ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കരുത്: എം.എ. ബേബി
1416091
Saturday, April 13, 2024 1:15 AM IST
ചെറുപുഴ: ബിജെപിയായി മാറാവുന്നവരെ പാർലമെന്റിലേക്ക് തെരഞ്ഞെടുത്ത് അയക്കരുതെന്ന് സിപിഎം പിബി അംഗം എം.എ. ബേബി. ചെറുപുഴയിൽ എൽഡിഎഫ് തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടാലും ബിജെപിയാണ് അധികാരത്തിൽ വരുന്നത്. ലോക്സഭയിലും ഇത് ആവർത്തിക്കാതിരിക്കാൻ ബിജെപിക്ക് വിലയ്ക്ക് വാങ്ങാൻ പറ്റാവുന്നതരത്തിൽ കോൺഗ്രസ് എംപിമാരെ പാർലമെന്റിലേക്ക് അയക്കരുത്. മോഷണ മുതലിന്റെ പങ്ക് പറ്റിയവരാണ് കോൺഗ്രസുകാരെന്നും അദ്ദേഹം പറഞ്ഞു. കെ.ആർ. ചന്ദ്രകാന്ത് അധ്യക്ഷത വഹിച്ചു. ടി.ഐ. മധുസൂദനൻ എംഎൽഎ, പി. ശശിധരൻ, കെ.വി. ഗോവിന്ദൻ, കെ.ഡി. അഗസ്റ്റിൻ, കെ.പി. ഗോപാലൻ, റെജി പുളിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് ഏറ്റുകുടുക്ക പുകസ നാടകക്കൂട്ടത്തിന്റെ നാടകം ഏകാകിയുടെ അന്ത്യം അരങ്ങേറി. പൊതുയോഗത്തിന് മുന്നോടിയായി ചെറുപുഴ ബസ്റ്റാറ്റാന്റിൽ നിന്നും മേലേ ബസാറിലേയ്ക്ക് പ്രകടനവും നടന്നു.