ആ​ന​പ്പ​ന്തി ചാ​ക്കോ വ​ധം: പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം
Thursday, February 29, 2024 8:06 AM IST
ത​ല​ശേ​രി: ക​ട​വ​രാ​ന്ത​യി​ൽ കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന ആ​ല​ക്കോ​ട് ച​ര​ൾ ആ​ന​പ്പ​ന്തി സ്വ​ദേ​ശി​യാ​യ രാ​ജ​ൻ എ​ന്ന ചാ​ക്കോ​യെ (60) കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വും നാ​ലു ല​ക്ഷം രൂ​പ പി​ഴ​യും.

പ​ന​ത്ത​ടി കോ​ളി​ച്ചാ​ൽ സ്വ​ദേ​ശി പി.​കെ ജോ​സി​നെ (45) യാ​ണ് അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി (മൂ​ന്ന്) ജ​ഡ്ജി റൂ​ബി കെ. ​ജോ​സ് ശി​ക്ഷി​ച്ച​ത്. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ പ്ര​തി ഒ​രു വ​ർ​ഷം അ​ധി​കം ത​ട​വ് അ​നു​ഭ​വി​ക്ക​ണം.

2020 ന​വം​ബ​ർ ഒ​ന്നി​നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദമായ സം​ഭ​വം. ക​ണ്ണൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​ക്ക് സ​മീ​പം ഗ​ണ​പ​തി മ​ണ്ഡ​പ​ത്തി​ന​രി​കി​ലെ പൂ​ട്ടി​യി​ട്ട ക​ട​വ​രാ​ന്ത​യി​ൽ കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന ജോ​സി​നെ ക​ല്ല് ഉ​പ​യോ​ഗി​ച്ച് പ്ര​തി അ​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി അ​ഡീ​ഷ​ണ​ൽ ജി​ല്ലാ ഗ​വ.​പ്ലീ​ഡ​ർ രൂ​പേ​ഷ് ഹാ​ജ​രാ​യി.