ജല സമൃദ്ധ ഗ്രാമം: സെമിനാർ സംഘടിപ്പിച്ചു
1396434
Thursday, February 29, 2024 8:05 AM IST
ചപ്പാരപ്പടവ്: പഞ്ചായത്ത് ജലസമൃദ്ധ ഗ്രാമം എന്ന ലക്ഷ്യം പൂർത്തീകരിക്കുന്നതിന് പ്രഥമ പ്രവർത്തനമായി ജലസമൃദ്ധ ഗ്രാമ പദ്ധതി സെമിനാർ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ഹരിത കേരളം മിഷൻ ജില്ലാ കോ-ഓഡിനേറ്റർ ഇ.കെ. സോമശേഖരൻ പദ്ധതി വിശദീകരണം നടത്തി. കാമ്പയിൻ പ്രവർത്തനത്തിലൂടെ എല്ലാ കുടുംബങ്ങളിലും ജലത്തിന്റെ ഉപയോഗം, സംരക്ഷണം തുടങ്ങിയ വിഷയങ്ങളിൽ ബോധവത്കരണം, മഴവെള്ള റീചാർജിംഗ് വ്യാപിപ്പിക്കൽ, തോട് ശുചീകരണം, കുളം നിർമാണം എന്നിവ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയുള്ള പ്രവർത്തനം നടത്തുന്നതിനും തീരുമാനിച്ചു.
പി.കെ. അബ്ദുറഹ്മാൻ, കെ.എം. സുനിൽകുമാർ,പി.കെ. ഉനൈസ്, കെ.അനിരുദ്ധൻ, കെ.സി. ശശിധരൻ, സി.കെ. ശ്രീകുമാർ, ജി. അജയകുമാർ, മനോജ് ഏബ്രഹാം, പി.ജെ. മാത്യു, വി. സഹദേവൻ, എം. സുജന, പി.പി. ഭാർഗവൻ, ലൂക്കോസ് പറത്താനം, എം. ലക്ഷ്മണൻ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് പ്രസംഗിച്ചു.