ഹൃ​ദ്യം പ​ദ്ധ​തി; ജി​ല്ല​യി​ല്‍ 402 കു​ട്ടി​ക​ള്‍​ക്ക് ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ ന​ട​ത്തി
Friday, September 22, 2023 3:36 AM IST
ക​ണ്ണൂ​ർ: ജ​ന്മ​നാ ഹൃ​ദ​യ വൈ​ക​ല്യ​മു​ള്ള കു​ട്ടി​ക​ളു​ടെ ചി​കി​ത്സ​ക്കാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ആ​രം​ഭി​ച്ച ഹൃ​ദ്യം പ​ദ്ധ​തി പ്ര​കാ​രം ജി​ല്ല​യി​ല്‍ ഇ​തു​വ​രെ 402 കു​ട്ടി​ക​ള്‍​ക്ക് ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ​യും 158 കു​ട്ടി​ക​ള്‍​ക്ക് സ്ട്ര​ക്ച്ച​റ​ല്‍ ഇ​ന്‍റ​ര്‍​വന്‍​ഷ​നും പൂ​ര്‍​ത്തി​യാ​ക്കി.1152 കു​ട്ടി​ക​ളാ​ണ് ജി​ല്ല​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.

ഇ​വ​യി​ല്‍ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ ആ​വ​ശ്യ​മി​ല്ലാ​ത്ത​തും മെ​ഡി​ക്ക​ല്‍ ഫോ​ളോ അ​പ്പ് മാ​ത്രം ആ​വ​ശ്യ​മു​ള്ള കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടു​ന്നു.ന​വ​ജാ​ത ശി​ശു​ക്ക​ള്‍ മു​ത​ല്‍ 18 വ​യ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ളു​ടെ ഹൃ​ദ​യ സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ള്‍​ക്കു​ള്ള സൗ​ജ​ന്യ ചി​കി​ത്സ​യാ​ണ് ഹൃ​ദ്യം പ​ദ്ധ​തി​യി​ലൂ​ടെ ല​ഭ്യ​മാ​ക്കു​ന്ന​ത്.

ജ​ന​ന സ​മ​യ​ത്ത് സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലു​ള്ള പ​രി​ശോ​ധ​ന, ഗൃ​ഹ​സ​ന്ദ​ര്‍​ശ​നം ന​ട​ത്തു​ന്ന ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന, അ​ങ്ക​ണ​വാ​ടി​ക​ളി​ലും സ്‌​കൂ​ളു​ക​ളി​ലും ന​ട​ത്തു​ന്ന ആ​ര്‍ ബി ​എ​സ് കെ ​സ്‌​ക്രീ​നിം​ഗ് എ​ന്നി​വ വ​ഴി​യാ​ണ് കു​ട്ടി​ക​ളി​ലെ ഹൃ​ദ്രോ​ഗം ക​ണ്ടെ​ത്തു​ന്ന​ത്.
സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ ജ​നി​ക്കു​ന്ന എ​ല്ലാ കു​ട്ടി​ക​ളേ​യും പ​ള്‍​സ് ഓ​ക്‌​സി​മെ​ട്രി സ്‌​ക്രീ​നിം​ഗി​ന് വി​ധേ​യ​രാ​ക്കും.

​ശി​ശു​രോ​ഗ​വി​ദ​ഗ്ധ​ന്‍റെ സ​ഹാ​യ​ത്തോ​ടെ എ​ക്കോ ടെ​സ്റ്റ് ഉ​ള്‍​പ്പെ​ടെ ന​ട​ത്തി ജ​ന്മ​നാ​ലു​ള​ള ഹൃ​ദ്രോ​ഗ​ത്തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ക​ട​മാ​ക്കു​ന്ന കു​ഞ്ഞു​ങ്ങ​ളെ കൃ​ത്യ​മാ​യി ക​ണ്ടെ​ത്തും.​സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ ജ​നി​ക്കു​ന്ന കു​ഞ്ഞു​ങ്ങ​ള്‍​ക്കും പ​ദ്ധ​തി വ​ഴി സേ​വ​നം ല​ഭി​ക്കും. ഇ​ത്ത​ര​ത്തി​ല്‍ ഹൃ​ദ്രോ​ഗം ക​ണ്ടെ​ത്തു​ന്ന കു​ട്ടി​ക​ളു​ടെ പേ​ര് വി​വ​ര​ങ്ങ​ൾ http://hridyam.kerala.gov.in ല്‍ ​ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. വ്യ​ക്തി​ക​ള്‍​ക്ക് സ്വ​ന്ത​മാ​യി ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​ത്താം.

കൂ​ടാ​തെ എ​ല്ലാ ഡി​സ്ട്രി​ക്ട് ഏ​ര്‍​ളി ഇ​ന്‍റ​ര്‍​വ​ന്‍​ഷ​ന്‍ സെ​ന്‍ററു​ക​ളി​ലും (ഡി​ഇ​ഐ​സി) ര​ജി​സ്‌​ട്രേ​ഷ​ന്‍ ചെ​യ്യാ​നു​ള്ള ലോ​ഗി​ന്‍ ഐ​ഡി​ക​ള്‍ ന​ല്‍​കി​യി​ട്ടു​ണ്ട്. ഗ​ര്‍​ഭ​സ്ഥ ശി​ശു​വി​നെ പ​രി​ശോ​ധി​ച്ച് പ്ര​ശ്‌​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യാ​ല്‍ ഫീ​റ്റ​ല്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​ത്താ​നും പ​ദ്ധ​തി​യി​ല്‍ സാ​ധി​ക്കും.