കായിക താരങ്ങൾക്ക് സ്വീകരണം നൽകി
1337214
Thursday, September 21, 2023 7:01 AM IST
പേരാവൂർ: സംസ്ഥാന സ്കൂൾ ഗെയിംസ് ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടിയ റന ഫാത്തിമ, മാനസി മനോജ് എന്നിവരെ പേരാവൂർ സെന്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂൾ അധ്യാപകരും പിടിഎയും ചേർന്ന് അനുമോദിച്ചു. ജില്ലാ സ്കൂൾ ഗെയിംസ് ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം നേടിയ ഇരിട്ടി ഉപജില്ല ടീം അംഗങ്ങൾ ആണ് ഇരുവരും.
28 മുതൽ ഒക്ടോബർ മൂന്നു വരെ തിരുവനന്തപുര ത്ത് നടക്കുന്ന സംസ്ഥാന ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ ഇരുവരും പങ്കെടുക്കും. സ്കൂളിൽ നടന്ന ചടങ്ങിൽ മുഖ്യാധ്യാപകൻ സണ്ണി കെ സെബാസ്റ്റ്യൻ, സന്തോഷ് കോക്കാട്ട്, കായിക അധ്യാപകൻ ജാൻസൺ ജോസഫ്, അനു ഷൈജു എന്നിവർ പ്രസംഗിച്ചു. തങ്കച്ചൻ കോക്കാട്ട് ആണ് പരിശീലകൻ.