കരകൗശല-സയൻസ് എക്സിബിഷൻ
1337209
Thursday, September 21, 2023 7:01 AM IST
ആലക്കോട്: സെന്റ് മേരിസ് കോൺവെന്റ് സ്കൂളിൽ കരകൗശലമേളയും ശാസ്ത്ര പ്രദർശനവും സംഘടിപ്പിച്ചു. കുസാറ്റ് കാലാവസ്ഥാ ശാസ്ത്രജ്ഞൻ ഡോ. എം.ജി. മനോജ് ഉദ്ഘാടനം ചെയ്തു.
സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ റോസ് മേരി സി.ജെ അധ്യക്ഷത വഹിച്ചു. കുട്ടികളിലെ കരകൗശല നിർമാണം, ശാസ്ത്രാഭിരുചി എന്നിവ വളർത്തുന്നതിന്റെ ഭാഗമായാണ് മേള സംഘടിപ്പിച്ചത്. വിദ്യാർഥികൾ നിർമിച്ച കരകൗശല ഉത്പന്നങ്ങളും ശാസ്ത്രോപകരണങ്ങളുടെ പ്രദർശനവുമായിരുന്നു സംഘടിപ്പിച്ചത്. വആൻഡ്രിയ എലിസബത്ത് പ്രസംഗിച്ചു.
അധ്യാപകരായ എം.പി.ജിതേഷ്, സൗമ്യ രാജു , റീത്താമ്മ റെജി, എം.വി.ഷൈനി, സുമി ജോർജ്, ഷാലി ജോർജ്, മനുരാജ്, സുമ ബോബ്സൺ, ജൂലിയ ജോസഫ് , അഞ്ജലി രാജേന്ദ്രൻ വിദ്യാർഥികളായ എൽബിൻ ബൈജു , ആന്റണി ബിജോയ്, ഇ.ടി.ജോഷ്വ എന്നിവർ നേതൃത്വം നൽകി.