വ്യാപാരിക്ക് മർദനമേറ്റു
1336974
Wednesday, September 20, 2023 7:25 AM IST
മയ്യിൽ: വ്യാപാരിയായ യുവാവിനെ കാർ തടഞ്ഞുനിർത്തി ആറംഗസംഘം മർദിച്ച സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മയ്യിൽ റഷീദ മൻസിലിൽ അബ്ദുൾഖാദറി (41)നെയാണ് റഫീഖ്,ആശിഖ്, നൗഷാദ്,നിഷാദ് എന്നിവരും കണ്ടാലറിയാവുന്ന രണ്ടുപേരും ചേർന്ന് 17 ന് രാത്രി 11ഓടെ മയ്യിൽ കണ്ടക്കൈ റോഡിൽ വച്ച് തടഞ്ഞുനിർത്തി മർദിച്ചത്.
അബ്ദുൾഖാദറും സഹോദരനും ചേർന്ന് എട്ടേയാറിൽ നടത്തുന്ന ഹോട്ടലിൽ പ്രതികൾ ഭക്ഷണം കഴിച്ചതിന്റെ ബില്ല് നൽകാത്തത് ചോദ്യം ചെയ്ത വൈരാഗ്യത്തിനാണ് കാർ തടയുകയും ഗ്ലാസ് തകർക്കുകയും തുടർന്ന് മർദ്ദിക്കുകയും ചെയ്തതെന്ന് അബ്ദുൾഖാദർ മയ്യിൽ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.