ബിന്നുകൾ വിതരണം ചെയ്തു
1534456
Wednesday, March 19, 2025 5:48 AM IST
കൽപ്പറ്റ: കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ പൊതു സ്ഥാപനങ്ങൾക്ക് മാലിന്യം തരംതിരിച്ച് സൂക്ഷിക്കുന്നതിനുള്ള ബിന്നുകൾ പഞ്ചായത്ത് പരിധിയിലെ മുഴുവൻ പൊതുസ്ഥാപനങ്ങൾക്കും വിതരണം ചെയ്തു. 2024 - 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ പ്രോജക്ട് കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. റനീഷ് ബിന്നുകൾ വിതരണം ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു.
പരിപാടിയിൽ വൈസ് പ്രസിഡന്റ് പി.എ. നസിമ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍മാരായ ഇ.കെ. വസന്ത, പി.എസ്. അനുപമ, ഹണി ജോസ്, വാർഡ് അംഗങ്ങളായ മുരളിദാസൻ, പുഷ്പ സുന്ദരൻ പഞ്ചായത്ത് സെക്രട്ടറി മിനി, അസിസ്റ്റന്റ്് സെക്രട്ടറി പ്രിൻസ്, വിഇഒ, വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.