ലഹരിവിരുദ്ധ ബോധവത്കരണം: ബത്തേരിയിൽ ദീർഘദൂര ഓട്ടം നടത്തി
1534446
Wednesday, March 19, 2025 5:45 AM IST
സുൽത്താൻ ബത്തേരി: ജില്ലാ പോലീസ് "സേ നോ ടു ഡ്രഗ്സ്, യെസ് ടു ഫിറ്റ്നസ്’ എന്ന പേരിൽ നടത്തുന്ന ലഹരിവിരുദ്ധ ബോധവത്കരണ കാന്പയിനിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരിയുടെ നേതൃത്വത്തിൽ ടൗണിൽ ദീർഘദൂര ഓട്ടം നടത്തി. രാവിലെ 6.30ന് ബത്തേരി സ്റ്റേഷൻ പരിസരത്ത് ആരംഭിച്ച ഓട്ടത്തിൽ പൊതുജനങ്ങളടക്കം നിരവധി പേർ പങ്കെടുത്തു.
കെഎസ്ആർടിസി ഡിപ്പോ, സ്വതന്ത്ര മൈതാനി എന്നിവിടങ്ങളിൽ ബോധവത്കരണം നടത്തി. ലഹരി ഉപയോഗം കുട്ടികളിലും മുതിർന്നവരിലും വർധിക്കുന്ന സാഹചര്യത്തിലാണ് പോലീസ് കാന്പയിൻ.