പരിശീലന ക്യാന്പ് നടത്തി
1534211
Tuesday, March 18, 2025 7:25 AM IST
പുൽപ്പള്ളി: ചീയന്പം യാക്കോബായ സിറിയൻ സണ്‍ഡേ സ്കൂൾ അസോസിയേഷൻ ഉത്തരമേഖലാ സംഗീത പരിശീലന ക്യാന്പ് നടത്തി. ചീയന്പം മാർ ബസോലിയോസ് തീർഥാടന കേന്ദ്രത്തിൽ നടന്ന പരിപാടി മലബാർ ഭദ്രാസനാധിപൻ ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.
അസോസിയേഷൻ വൈസ് പ്രസിഡന്റ് ഫാ. ജെയിംസ് കുര്യൻ അധ്യക്ഷത വഹിച്ചു. വികാരി ഫാ. മത്തായിക്കുഞ്ഞ് ചാത്തനാട്ട്കുടി പതാക ഉയർത്തി.
ജനറൽ സെക്രട്ടറി പി.വി. ഏലിയാസ്, കേന്ദ്ര സെക്രട്ടറിമാരായ ടി.വി. സജീഷ്, എൻ.എം. ജോസ്, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ റോയി തോമസ്, ഇ.പി. ബേബി, ഭദ്രാസന ഡയറക്ടർമാരായ അനിൽ ജേക്കബ്, പി.വി. സ്ക്കറിയ, ഭദ്രാസന സെക്രട്ടറിമാരായ ജോണ്‍ ബേബി, കെ.ടി. ബെന്നി, ഹെഡ്മാസ്റ്റർ കെ.ഒ. ഏബ്രഹാം, പള്ളി ട്രസ്റ്റി ടി.ടി. വർഗീസ് തോട്ടത്തിൽ എന്നിവർ പ്രസംഗിച്ചു.