മുണ്ടക്കൈ, ചൂരൽമല പുനരധിവാസം : 51 പേർ സമ്മതപത്രം നൽകി
1534219
Tuesday, March 18, 2025 7:25 AM IST
കൽപ്പറ്റ: മുണ്ടക്കൈ ചൂരൽമല പുനരധിവാസത്തിന് 51 ഗുണഭോക്താക്കൾ സമ്മതപത്രം നൽകി. മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10, 11, 12 വാർഡുകളിലെ 51 ആളുകളാണ് സമ്മതപത്രം നൽകിയത്. ടൗണ്‍ഷിപ്പിൽ വീടിനായി 47 പേരും സാന്പത്തിക സഹായത്തിനായി നാല് പേരുമാണ് സമ്മതംപത്രം നൽകിയത്. ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ടവർക്ക് മാർച്ച് 24 വരെ സമ്മതപത്രം നൽകാം. ടൗണ്‍ഷിപ്പിൽ വീട് വേണോ, സാന്പത്തിക സഹായം വേണോ എന്നത് സംബന്ധിച്ച ഗുണഭോക്താക്കളുടെ അന്തിമ പട്ടിക ഏപ്രിൽ 20 ന് പ്രസിദ്ധീകരിക്കും.
മുണ്ടക്കൈ ചൂരൽമല പുനരധിവാസ ടൗണ്‍ഷിപ്പിനുള്ള രണ്ടാംഘട്ട കരട് 2ബി ലിസ്റ്റ് പ്രകാരം ലഭിച്ച 238 അപേക്ഷകളിൽ ഹിയറിംഗ് നടന്നു. മാർച്ച് 15, 17 തീയതികളിൽ കളക്ടറേറ്റിൽ നടന്ന ആദ്യ ദിവസം 165 ആക്ഷേപങ്ങളും രണ്ടാം ദിവസം 73 ആക്ഷേപങ്ങളുമാണ് വിചാരണ നടത്തിയത്. ഹിയറിംഗിൽ ലഭിച്ച ആക്ഷേപങ്ങളിൽ സ്ഥല പരിശോധന നടത്തി ആളുകളെ നേരിൽ കണ്ടാണ് വിചാരണ പൂർത്തിയാക്കിയത്.