വെണ്ണിയോട് ഹരിത ടൗണ്‍ പ്രഖ്യാപനം: ജനകീയ പങ്കാളിത്തത്തോടെ ശുചീകരണം
1534453
Wednesday, March 19, 2025 5:48 AM IST
കൽപ്പറ്റ: കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ വെണ്ണിയോട് ടൗണ്‍ ജനകീയ പങ്കാളിത്തത്തോടുകൂടി ശുചീകരണം നടത്തുകയും ഹരിത ടൗണ്‍ ആയി പ്രഖ്യാപിക്കുകയും ചെയ്തു. കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. റനീഷ് ഹരിത ടൗണ്‍ പ്രഖ്യാപനം നടത്തി. വെണ്ണിയോട് ബസ് സ്റ്റാൻഡിൽ മാലിന്യം നിക്ഷേപിക്കാനുള്ള ബിന്നുകൾ സ്ഥാപിക്കുകയും ബോധവത്കരണ പ്രവർത്തനങ്ങൾക്കായി ഐഇസി ബോർഡ് സ്ഥാപിക്കുകയും ചെയ്തു.
വൈസ് പ്രസിഡന്റ് പി.എ. നസീമ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ഇ.കെ. വസന്ത, പി.എസ്. അനുപമ, ഹണി ജോസ്, വാർഡ് അംഗങ്ങളായ മുരളിദാസൻ, പുഷ്പ സുന്ദരൻ, പഞ്ചായത്ത് സെക്രട്ടറി മിനി, അസിസ്റ്റന്റ് സെക്രട്ടറി പ്രിൻസ്, വിഇഒ, കുടുംബശ്രീ, ഹരിതകർമ്മസേന അംഗങ്ങൾ, വ്യപാരി വ്യവസായ ഏകോപന സമിതി അംഗങ്ങൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.