ഓൾഇന്ത്യ തൃണമൂൽ കോണ്‍ഗ്രസ് കളക്ടറേറ്റ് പടിക്കൽ ധർണ നടത്തി
1534215
Tuesday, March 18, 2025 7:25 AM IST
കൽപ്പറ്റ: കേരളത്തെ ലഹരിമാഫിയയുടെ പറുദീസയാക്കി മാറ്റിയ ലഹരിമാഫികൾക്ക്കൾക്കെതിരേ കക്ഷി രാഷ്ട്രീയത്തിന് അതീതമായി എല്ലാവരും ഒന്നിക്കണമെന്ന് മരകാവ് സെന്റ് തോമസ് ഇടവക വികാരി ഫാ. ജയിംസ് പുത്തൻപറന്പിൽ പറഞ്ഞു.
ഓൾ ഇന്ത്യ തൃണമുൽകോണ്ഗ്രസ് കളക്ടറേറ്റ് പടിക്കൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇതൊരു സൂചന സമരം ആണെന്നും ലഹരി മാഫിയകൾക്കെതിരേ സർക്കാർ ശക്തമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ അതിശക്തമായ സമരപോരാട്ടവുമായി തൃണമൂൽ കോണ്‍ഗ്രസ് മുന്നോട്ടുപോകുമെന്ന് ധർണയിൽ മുഖ്യപ്രഭാഷണം നടത്തിയ തൃണമൂൽ കോണ്‍ഗ്രസ് സംസ്ഥാന കോഓർഡിനേറ്റർ പ്രസീത അഴീക്കോട് പറഞ്ഞു.
ലഹരി വില്പനയുമായി ബന്ധപ്പെട്ട് പിടിക്കപ്പെടുന്ന മുഴുവൻ പ്രതികൾക്കും കടുത്ത ശിക്ഷ നൽകുന്ന രീതിയിലുള്ള നിയമനിർമാണം സർക്കാർ അടിയന്തരമായി നടത്തണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കലക്ടറേറ്റ് പടിക്കൽ നടന്നത്തിയ ധർണയിൽ ജില്ലാ ജനറൽ കണ്‍വീനർ പി.എം. ജോർജ് അധ്യക്ഷത വഹിച്ചു. അബ്ദുൾ ഖാദർ മടക്കിമല, സി.പി. അഷ്റഫ്, ബിജു പൂകൊന്പിൽ, സൈമണ്‍ അന്പലവയൽ, ഇ.സി. സനീഷ് മീനങ്ങാടി, കെ.പി. രാമചന്ദ്രൻ, എം.സി. റഷീദ്, ടി.എ. ജോസഫ്, ഹാരിസ് തോപ്പിൽ, കെ.ടി. അഷ്റഫ് തുടങ്ങിയവർ പ്രസംഗിച്ചു.