സ്മാർട് ബസ് കാത്തിരിപ്പു കേന്ദ്രം ഉദ്ഘാടനം ചെയ്തു
1534449
Wednesday, March 19, 2025 5:45 AM IST
കേണിച്ചിറ: എഫ്എം റേഡിയോ, സോളാർ ലൈറ്റ്, ക്ലോക്ക്, നിരീക്ഷണ കാമറ, കണ്ണാടി തുടങ്ങി ഹൈടെക് സംവിധാനങ്ങളോടെ പുനർനിർമിച്ച കേണിച്ചിറയിലെ എടക്കാട് സ്മാർട് ബസ് കാത്തിരിപ്പു കേന്ദ്രം ശ്രദ്ധേയമായി.
1979ൽ പൂതാടി പഞ്ചായത്ത് നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം ബീനാച്ചി പനമരം റോഡ് നിർമാണത്തെ തുടർന്ന് ഉപയോഗശൂന്യമായിരുന്നു.
ഇതേത്തുടർന്നാണ് എടക്കാട് റസിഡൻസ് അസോസിയേഷൻ മുന്നിട്ടിറങ്ങി പണിപൂർത്തീകരിച്ചത്. പൂതാടി പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രകാശൻ ഉദ്ഘാടനം ചെയ്തു.