ബത്തേരി ബ്ലോക്കുതല പഠനോത്സവം
1534214
Tuesday, March 18, 2025 7:25 AM IST
ചുള്ളിയോട്: ബത്തേരി ബ്ലോക്കുതല പഠനോത്സവം കല്ലിങ്കര ഗവ.യുപി സ്കൂളിൽ നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാർ ഉദ്ഘാടനം ചെയ്തു. നെൻമേനി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു അനന്തൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.ടി. ബേബി മുഖ്യപ്രഭാഷണം നടത്തി. സേവനത്തിൽനിന്നു വിരമിക്കുന്ന കൊഴുവണ അങ്കണവാടി വർക്കർ സതീദേവിയെ ബിപിസി ടി. രാജൻ ആദരിച്ചു.
മുൻ പ്രധാനാധ്യാപകൻ എം.എ. പൗലോസ് വിദ്യാർഥികളുടെ സർഗരചനകൾ പ്രകാശനം ചെയ്തു. പിടിഎ പ്രസിഡന്റ് സിറാജ്, എംപിടിഎ പ്രസിഡന്റ് ഷീബ എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ പഠനപ്രവർത്തനങ്ങളുടെ അവതരണവും പ്രദർശനവും നടന്നു. ഹെഡ്മാസ്റ്റർ കെ. ബിനോയി സ്വാഗതവും സീനിയർ അധ്യാപിക രുക്മിണി നന്ദിയും പറഞ്ഞു.