"ഒപ്പം' ആദിവാസി ഉപജീവന സഹായ പദ്ധതി ക്യാന്പയിൻ സംഘടിപ്പിച്ചു
1534444
Wednesday, March 19, 2025 5:45 AM IST
കൽപ്പറ്റ: നെഹ്റു യുവകേന്ദ്ര വയനാടിന്റെയും കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ "ഒപ്പം' ആദിവാസി ഉപജീവന സഹായ പദ്ധതി കാന്പയിൻ സംഘടിപ്പിച്ചു.
കളേഴ്സ് ഇടിയംവയൽ, സിബി സ്ട്രൈക്കേഴ്സ് ചെന്പട്ടിയുടെയും സഹകരണത്തോടെ ലഹരി വിരുദ്ധ കാന്പയിനിന്റെ ഭാഗമായി സെമിനാറും സൗഹൃദ ഫുട്ബോൾ മത്സരവും നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്ന സ്റ്റെഫി പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.
കെ.ആർ. സാരംഗ് ലഹരി വിരുദ്ധ ബോധവത്കരണം നടത്തി. കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റി റിസർച്ച് അസിറ്റന്റ് ജിപ്സ ജഗദീഷ്, കളേഴ്സ് ക്ലബ് സെക്രട്ടറി ശിവപ്രസാദ്, സിബി സ്ട്രൈക്കേഴ്സ് സെക്രട്ടറി കെ. ബവീഷ് തുടങ്ങിയവർ പ്രസംഗിച്ചു.