വനിത കണ്വെൻഷൻ നടത്തി
1534216
Tuesday, March 18, 2025 7:25 AM IST
കൽപ്പറ്റ: സീനിയർ സിറ്റിസണ്‍സ് ഫ്രണ്ട്സ് വെൽഫയർ അസോസിയേഷൻ വനിത വിംഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാതല വനിത കണ്വെൻഷൻ കൽപ്പറ്റയിൽ നടത്തി.
സംസ്ഥാന വൈസ് പ്രസിഡന്റും വനിത വിംഗ് സംസ്ഥാന കണ്‍വീനറുമായ പ്രഫ.കെ.എ. സരള ഉദ്ഘാടനം ചെയ്തു. കണ്‍സൾട്ടന്റ് സൈക്കോളജിസ്റ്റ് വി. നൂർജഹാൻ ക്ലാസെടുത്തു. ജില്ലാ കമ്മിറ്റി അംഗം സിസിലി വർഗീസ് അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം പി. നളിനി, കെ. ലീല, പി.പി. അനിത, സംസ്ഥാന വൈസ് പ്രസിഡന്റ് ഉണ്ണി കൃഷ്ണൻ, ജില്ലാ പ്രസിഡന്റ് ജോസഫ് മാണിശേരി, ജില്ലാ സെക്രട്ടറി സി. പ്രഭാകരൻ, ജില്ലാ കമ്മിറ്റി അംഗം മേഴ്സി ബേബി എന്നിവർ പ്രസംഗിച്ചു.