അങ്കണവാടി വർക്കർമാർക്കു പരിശീലനം
1534451
Wednesday, March 19, 2025 5:45 AM IST
കൽപ്പറ്റ: പോഷണ്‍ ഭി, പധായ് ഭി പരിപാടിയുടെ ഭാഗമായി അഡീഷണൽ ഐസിഡിഎസ് പ്രോജക്ടിലെ അങ്കണവാടി പ്രവർത്തകർക്ക് ത്രിദിന പരിശീലനം നൽകി. ഐസിഡിഎസ് സെൽ സീനിയർ സൂപ്രണ്ട് കെ.ആർ. ജോളി സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു.
അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസർ കെ.പി. ഷൈജ അധ്യക്ഷത വഹിച്ചു. സീനിയർ ക്ലാർക്ക് പി.കെ. സുരേഷ്, ഐസിഡിഎസ് സൂപ്പർവൈസർ പി. ജലജ എന്നിവർ പ്രസംഗിച്ചു. ഐസിഡിഎസ് സൂപ്പർവൈസർ പി.ജി. ഷീജ സ്വാഗതവും ടിന്റു കുര്യൻ നന്ദിയും പറഞ്ഞു. പരിശീലനം പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റ് നൽകി.