ഇരിപ്പൂട് ക്ഷേത്രോത്സവം
1534210
Tuesday, March 18, 2025 7:25 AM IST
പുൽപ്പള്ളി: ഇരിപ്പൂട് ഭദ്രകാളീ ക്ഷേത്ര മഹോത്സവം 19, 20, 21 തീയതികളിൽ വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന് ക്ഷേത്രഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ബുധനാഴ്ച വൈകുന്നേരം അഞ്ചിന് നടതുറക്കുന്നതോടെയാണ് ഉത്സവാരംഭം.
രാത്രി ഏഴിന് പ്രാദേശിക കലാപരിപാടികൾ, 8.30ന് അന്നദാനം, നൃത്തനൃത്യങ്ങൾ എന്നിവയുണ്ടാകും. വ്യാഴാഴ്ച രാവിലെ മുതൽ വിശേഷാൽ പൂജകൾ, ഉച്ചയ്ക്ക് 12ന് അന്നദാനം, 7.30ന് കൊടിയേറ്റ് തുടർന്ന് തിരുവാതിരക്കളി, കൈകൊട്ടിക്കളി, 8.30ന് അന്നദാനം, ഒൻപതിന് നടക്കുന്ന സാംസ്കാരിക സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ അന്നദാനണ്ഡപത്തിന്റെ ആദ്യസംഭാവന സ്വീകരിക്കലും 25 വർഷമായി ക്ഷേത്രം സെക്രട്ടറിയായി സേവനമനുഷ്ടിച്ചുവരുന്ന ഐക്കരശ്ശേരി ഗോപാലകൃഷ്ണൻ നായരെ ആദരിക്കലും നടക്കും.
വെള്ളിയാഴ്ച രാവിലെ മുതൽ വിശേഷാൽ പൂജകൾ, ഉച്ചയ്ക്ക് ഒന്നിന് അന്നദാനം, പ്രാദേശിക താലംവരവ്, ഒൻപതിന് ആകാശവിസ്മയം, ഗാനമേള എന്നിവയുണ്ടാകും. ചടങ്ങുകൾക്ക് തന്ത്രി പടിക്കംവയലിൽ പുതിയില്ലത്ത് ശ്രീധരൻ നന്പൂതിരി മുഖ്യകാർമികത്വം വഹിക്കും. പ്രസിഡന്റ് വിനോദ്കുമാർ പറപ്പള്ളിൽ, സെക്രട്ടറി ഐക്കരശ്ശേരി ഗോപാലകൃഷ്ണൻ നായർ, സുബ്രഹ്മണ്യൻ കുമാരഭവനം, ശിവരാമൻ പാറക്കുഴി തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.