ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ എംഎസ്എംഇ ക്ലിനിക്ക് 24ന്
1534455
Wednesday, March 19, 2025 5:48 AM IST
കൽപ്പറ്റ: സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ മന്ത്രാലയത്തിന്റെയും വ്യവസായ വാണിജ്യ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ ലോകബാങ്ക് പദ്ധതിയായ റൈസിംഗ് ആൻഡ് ആക്സലറേറ്റിംഗ് എംഎസ്എംഇ പെർഫോമൻസ് പദ്ധതിയുടെ ഭാഗമായി ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ സുൽത്താൻ ബത്തേരി സപ്ത റിസോർട്ടിൽ 24ന് എംഎംഎസ്ഇ ക്ലിനിക്ക് സംഘടിപ്പിക്കുന്നു. ഡിജിറ്റൽ മാർക്കറ്റിംഗ് ജിഎസ്ടി, ഇന്റലക്ച്വൽ പ്രോപ്പർട്ടി റൈറ്റ്സ്, എക്സ്പോർട്ടിംഗ് എന്നീ വിഷയങ്ങളിലാണ് ക്ലാസുകൾ.
നിലവിൽ ഉദ്യം രജിസ്ട്രേഷനോടെ പ്രവർത്തിക്കുന്ന സംരംഭങ്ങൾക്കും പുതുതായി പ്രവർത്തനം ആരംഭിച്ച സംരംഭകർക്കും പങ്കെടുക്കാം. ഫോണ്: ജില്ലാ വ്യവസായ കേന്ദ്രം- 04936 202485, താലൂക്ക് വ്യവസായ ഓഫീസ് വൈത്തിരി- 9346363992, താലൂക്ക് വ്യവസായ ഓഫീസ് മാനന്തവാടി- 7034610933.