ലോക സന്നദ്ധ പ്രവർത്തകദിനം ആഘോഷിച്ചു
1534447
Wednesday, March 19, 2025 5:45 AM IST
മാനന്തവാടി: വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ലോക സന്നദ്ധ പ്രവർത്തകദിനം ആഘോഷിച്ചു. മുള്ളൻകൊല്ലി നബാർഡ് നീരുറവ പ്രദേശത്ത് തിരുനെല്ലി പഞ്ചായത്ത് അംഗം വി. ബേബി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം സജിത്കുമാർ അധ്യക്ഷത വഹിച്ചു.
സൊസൈറ്റി എക്സിക്യുട്ടീവ് ഡയറക്ടർ ഫാ.ജിനോജ് പാലത്തടത്തിൽ സന്ദേശം നൽകി. പ്രോഗ്രാം ഓഫീസർ പി.എ. ജോസ്, മുള്ളൻകൊല്ലി നീർത്തട കമ്മിറ്റി ചെയർമാൻ പി.ആർ. സുനിൽകുമാർ, എക്സിക്യുട്ടീവ് കമ്മിറ്റി അംഗം എ.പി. പ്രഭാകരൻ എന്നിവർ പ്രസംഗിച്ചു. സൊസൈറ്റി പ്രവർത്തകർ മുള്ളൻകൊല്ലി നീരുറവ വൃത്തിയാക്കി. സന്നദ്ധ പ്രവർത്തകദിന പ്രതിജ്ഞയെടുത്തു. ജൈവകർഷകൻ ജോണിന്റെ കൃഷിയിടം സന്ദർശിച്ചു.
അദ്ദേഹവുമായി സംവദിച്ചു. സൊസൈറ്റി സ്റ്റാഫ് സെക്രട്ടറി ചിഞ്ചു മരിയ, റോബിൻ ജോസഫ്, പ്രോജക്ട് കോഓർഡിനേറ്റർമാരായ ദീപു ജോസഫ്, ജാൻസി ജിജോ, ഫിനാൻസ് മാനേജർ ഷെർമിൽ ഷിബു എന്നിവർ നേതൃത്വം നൽകി.