വന്യമൃഗ ആക്രമണം: സംവാദം സംഘടിപ്പിച്ചു
1534218
Tuesday, March 18, 2025 7:25 AM IST
പുൽപ്പള്ളി: പഴശിരാജാ കോളജിൽ വന്യമൃഗ ആക്രണവുമായി ബന്ധപ്പെട്ട് സംവാദം സംഘടിപ്പിച്ചു. കോളജിലെ ഇക്കണോമിക്സ്, ട്രാവൽ ആൻഡ് ടൂറിസം വകുപ്പുകളും കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റും ചേർന്നാണ് സംവാദം സംഘടിപ്പിച്ചത്. ബത്തേരി ബിഷപ് ഡോ. ജോസഫ് മാർ തോമസ് ഉദ്ഘാടനം ചെയ്തു. വയനാട് ടൂറിസം അസോസിയേഷൻ പ്രസിഡന്റ് വാഞ്ചീശ്വരൻ ചർച്ച നയിച്ചു.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് അധ്യാപകനായ ഡോ. വിപിൻ പി. വീട്ടിൽ, അമേരിക്കയിലെ ജോർജ് മാസണ് സർവകലാശാലയിലെ പ്രഫ.ഡോ. റോബർട്ട് ആക്സ്റ്റൽ, ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജിയിലെ ഗവേഷക ഡോ. സുമ വിഷ്ണുദാസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, പരിസ്ഥിതി പ്രവർത്തകൻ എം. ഗംഗാധരൻ, പ്രിൻസിപ്പൽ കെ.കെ. അബ്ദുൾ ബാരി, കാലിക്കട്ട് സർവകലാശാല സെനറ്റ് അംഗം പി.വി. സനൂപ് കുമാർ, ഇക്കണോമിക്സ് വിഭാഗം മേധാവി അമൽ മാർക്കസ്, ടൂറിസം വിഭാഗം മേധാവി ഷെൽജി മാത്യു, ഐക്യുഎസി കോഓർഡിനേറ്റർ ഡോ. ജോഷി മാത്യു തുടങ്ങിയവർ സംസാരിച്ചു.
ആദിവാസി സംരക്ഷണ പ്രവർത്തകർ, ജനപ്രതിനിധികൾ, കർഷകർ, രാഷ്ട്രീയ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ചർച്ചയിൽ ഉരുത്തിരിഞ്ഞ ആശയങ്ങൾ ക്രോഡീകരിച്ച് സർക്കാരിലേയ്ക്ക് വിശദമായ റിപ്പോർട്ട് സമർപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.