എബിസി പ്രോഗ്രാം ഓപ്പറേഷൻ സെന്ററുകൾ വിദഗ്ധസംഘം പരിശോധിച്ചു
1534445
Wednesday, March 19, 2025 5:45 AM IST
കൽപ്പറ്റ: തെരുവുനായകളെ വന്ധ്യകരിക്കുന്നതിനുള്ള എബിസി സെന്റർ അനുമതി നൽകുന്നതിന്റെ ഭാഗമായി ആനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇൻഡ്യയുടെ നേതൃത്വത്തിൽ വിദഗ്ധ സംഘം പരിശോധന നടത്തി. സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത്, പനമരം ബ്ലോക്ക് പഞ്ചായത്തിലെ വിവിധ ഗ്രാമ പഞ്ചായത്തുകളിലായാണ് സംഘം പരിശോധന നടത്തിയത്.
ജോയിന്റ് ഡയറക്ടർ ഡോ.എസ്. ശിവദുർഗ, ഡെപ്യൂട്ടി ഡയറക്ടർ (എസ്.എച്ച് സ്റ്റേറ്റ് നോഡല്‍ ഓഫീസർ എ.ബി.സി സെന്റർ റെഗഗ്നീഷൻ കമ്മിറ്റി) ഡോ.എസ്. ഗിരിധർ, ആനിമൽ വെൽഫെയർ ബോർഡ് കേരള പ്രതിനിധി ഇ.സി. സതീശൻ, സി. അസൈനാർ, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്പിളി, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് അംഗം ബീന വിജയൻ,
ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബെന്നി ജോസഫ്, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എ.എം. പ്രിജീഷ്, ഡെപ്യൂട്ടി ഡയറക്ടർ (എഎച്ച്) ഡോ. സജി ജോസഫ്, ചീഫ് വെറ്ററിനറി ഓഫീസർ ഡോ.പി.കെ. രമാദേവി, സീനിയർ വെറ്ററിനറി സർജൻ, ഡോ.കെ. അസൈനാർ, ഡോ. ടിനു ഇ. മാത്യു തുടങ്ങിയവർ പങ്കെടുത്തു.