ജലസേചന ഓഫീസിനു മുന്പിൽ ധർണ നടത്തി
1534443
Wednesday, March 19, 2025 5:45 AM IST
പടിഞ്ഞാറത്തറ: മാന്തേട്ടം-അരന്പറ്റക്കുന്ന് റോഡിൽ വെണ്ണിയോട് ഉപകനാലിനുവേണ്ടി മുറിച്ച ഭാഗം പൂർവസ്ഥിതിയിലാക്കാത്തതിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാണാസുരസാഗർ ജലസേചന പദ്ധതി ബിഎസ്പി ഡിവിഷൻ എക്സിക്യുട്ടീവ് എൻജിനിയറുടെ കാര്യാലയത്തിലേക്ക് മാർച്ചും തുടർന്നു ധർണയും നടത്തി.
ബ്ലോക്ക് പഞ്ചായത്ത് അംഗം പി.കെ. അബ്ദുൾറഹ്മാൻ ഉദ്ഘാടനം ചെയ്തു. ആക്ഷൻ കമ്മിറ്റി ചെയർമാൻ കെ.എം. ജോസഫ് അധ്യക്ഷത വഹിച്ചു. വാർഡ് അംഗം പി.എ. ജോസ്, പി.കെ. വർഗീസ്, ജോണി നന്നാട്ട്, കുറുന്പാല പള്ളി വികാരി ഫാ. ജോജോ കുടക്കച്ചിറ, കെ.എം. ജോർജ്, വി.ജെ. കുഞ്ഞുമോഹൻ,
ബിജോയ് രജിത, ലീല ചാത്തുക്കുട്ടി, ബെന്നി പടപ്പനാനി, എം.ഒ. ജോസഫ്, എം.പി. തോമസ്, ആശാലത, കെ.ജെ. ജോസ്, ഷീനു, കെ.എ. ജോസ്, എന്നിവർ പ്രസംഗിച്ചു. കണ്‍വീനർ ടി. സോമനാഥൻ സ്വാഗതം പറഞ്ഞു.