ദേശീയ പുരസ്കാരം
1532265
Wednesday, March 12, 2025 6:03 AM IST
മാനന്തവാടി: സീനിയർ ചേംബർ ഇന്റർനാഷണൽ മാനന്തവാടി ലീജിയന് 1525 മെന്പർ കാറ്റഗറിയിൽ 2024-25 ലെ മികച്ച പ്രവർത്തനങ്ങൾക്ക് ആറ് ദേശീയ പുരസ്കാരങ്ങൾ ലഭിച്ചു.
ഇന്ത്യയിലെ ഏറ്റവും മികച്ച ലീജിയൻ, ഏറ്റവും മികച്ച ഫാമിലി ലീജിയൻ, ഏറ്റവും മികച്ച പൊതുജന സന്പർക്ക പരിപാടി, ദ്വൈമാസ റിപ്പോർട്ടിംഗ് എന്നിവക്കുള്ള പുരസ്കാരങ്ങൾക്ക് പുറമേ ഇന്ത്യയിലെ ഏറ്റവും മികച്ച സീനിയർ ചേംബർ ലീജിയൻ പ്രസിഡന്റിനുള്ള പുരസ്കാരം മാനന്തവാടി സീനിയർ ചേന്പർ ലീജിയൻ പ്രസിഡന്റ് ഇന്ദിര സുഗതനും മികച്ച ഫാമിലി ലീജിയനുള്ള ജോഷി ചാലി പുരസ്കാരം മാനന്തവാടി ലീജിയനും ലഭിച്ചു.
ഉഡുപ്പിയിൽ നടന്ന സീനിയർ ചേംബർ ഇന്റർനാഷണൽ ദേശീയ സമ്മേളനത്തിൽ ദേശീയ പ്രസിഡന്റ് ചിത്രകുമാർ സമ്മാനങ്ങൾ വിതരണം ചെയ്തു.