വെണ്ണിയോട്-മെച്ചന-അരന്പറ്റക്കുന്ന് റോഡിന് അഞ്ച് കോടി
1531656
Monday, March 10, 2025 6:15 AM IST
കൽപ്പറ്റ: കോട്ടത്തറ, പടിഞ്ഞാറത്തറ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന വെണ്ണിയോട്-മെച്ചന-അരന്പറ്റക്കുന്ന് റോഡ് നവീകരണത്തിന് അഞ്ച് കോടി രൂപ പൊതുമരാമത്ത് വകുപ്പ് അനുവദിച്ചതായി ടി. സിദ്ദിഖ് എംഎൽഎ അറിയിച്ചു.
വർഷങ്ങളായി മോശം നിലയിലുള്ള റോഡിന്റെ നവീകരണത്തിന് ഫ്ളഡ് ഡാമേജ് റിപ്പയർ പദ്ധതിയിലാണ് ഫണ്ട് ലഭ്യമാക്കുന്നത്. കാൽനടയാത്രപോലും പ്രയാസകരമായ വിധത്തിൽ റോഡ് തകർന്നത് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയ എംഎൽഎ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിരുന്നു. ബിഎം ആൻഡ് ബിസി നിലവാരത്തിലേക്ക് ഉയർത്തിയാണ് റോഡ് നവീകരണം.